റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഷാഹി കബീർ ചിത്രം പൂർത്തിയായി

റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ ഇരിട്ടിയിൽ പൂർത്തിയായി. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്,രഞ്ജിത്ത് ഇവിഎം,ജോജോ ജോസ് എന്നിവർ ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന ഇതുവരെ പേരിടാത്ത ഈ ചിത്രം ഡ്രാമ- ത്രില്ലർ ജോണറിലാണ് ഒരുക്കുന്നത്.രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരുടെ ജീവിതത്തിലൂടെ കഥ പറഞ്ഞു പോകുന്ന ഈ ചിത്രത്തിന്റെ എൺപത് ശതമാനവും രാത്രിയിലാണ് ചിത്രീകരിച്ചത്.

ഏറെ ശ്രദ്ധേയമായ “ഇലവീഴാ പൂഞ്ചിറ” എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സുധി കോപ്പ,അരുണ്‍ ചെറുകാവില്‍,ലക്ഷ്മി മേനോൻ,ക്രിഷാ കുറുപ്പ്,നന്ദനുണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.മനേഷ് മാധവൻ ഛായാ​ഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക്അനിൽ ജോൺസൺ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ ഡിസൈനർ-ദീലീപ് നാഥ്,എ‍ഡിറ്റർ-പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്സിം​ഗ്-സിനോയ് ജോസഫ്,ചീഫ് അസോസിയേറ്റ്-ഷെല്ലി സ്രീസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷെബീർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്-അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-ആദർശ്, പബ്ലിസിറ്റി ഡിസൈൻ-തോട്ട് സ്റ്റേഷൻ,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...