‘ആശ്വാസം’ പദ്ധതിയിൽ 140 പേർക്ക് 25,000 രൂപ വീതം അനുവദിച്ചു; ഡോ. ആർ ബിന്ദു

സ്വയംതൊഴിൽ വായ്പക്ക് ഈടുവെയ്ക്കാൻ ഭൂമിയോ മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കുള്ള ‘ആശ്വാസം’ സ്വയംതൊഴിൽ സംരംഭ സഹായപദ്ധതിയിൽ ഈ സാമ്പത്തിക വർഷം നൂറ്റിനാല്പതു പേർക്ക് 25,000 രൂപ വീതം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുപ്പത്തഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. തുക ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറികളിൽ നിന്നും ട്രാൻസ്ഫർ ചെയ്യും. ഈ സാമ്പത്തിക വർഷം അപേക്ഷ നൽകിയ അർഹരായ മുഴുവൻ പേർക്കും തുക അനുവദിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവൽകൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന സർക്കാരിന്റെ കരുതലാണ് ധനസഹായമെന്നും മന്ത്രി പറഞ്ഞു. നാൽപ്പതു ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വവും ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനവുമുള്ള ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡിയോടെ നാമമാത്ര പലിശനിരക്കിൽ ഒരു ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന പദ്ധതി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ നടപ്പാക്കി വരുന്നുണ്ട്. ഇതിനായി ഭൂമിയോ മറ്റു വസ്തുക്കളോ ഈടു വെയ്ക്കണം. ഈടുവെയ്ക്കാൻ മാർഗ്ഗമില്ലാത്ത ഭിന്നശേഷിക്കാർക്ക് സൂക്ഷ്മ/ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാനാണ് സംസ്ഥാന സർക്കാർ ആശ്വാസം പദ്ധതി ആരംഭിച്ചത്.

Leave a Reply

spot_img

Related articles

ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു

പെരുമ്പാവൂർ കുറുപ്പുംപടിയില്‍ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്ബിളി ഭവനില്‍ സജീവ് - അമ്ബിളി ദമ്ബതികളുടെ മകൻ സിദ്ധാർഥ് ആണ്...

ആശാ സമരത്തിനെതിരേ എം.വി.ഗോവിന്ദന്‍

ആശാസമരത്തിനെതിരേ ആഞ്ഞടിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യമെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്...

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് കുട്ടികൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്ത മൂന്ന് കുട്ടികൾക്ക് കുത്തേറ്റു. പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ...

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്...