തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. നെടുമ്പ്രം പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ -പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. തിരുവല്ല – മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ കോൺക്രീറ്റ് റോഡിലാണ് പുലിയെ പോലെയുള്ള ജീവിയെ കണ്ടത്. മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീത ആണ് ഇതിനെ കണ്ടത്.പട്ടിയുടെ ബഹളം കേട്ട് നോക്കിയപ്പോൾ പട്ടിയുടെ വലിപ്പമുള്ള പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോൾ അത് അടുത്ത പറമ്പിലേക്ക് നടന്ന് പോയെന്നും സംഗീത പറഞ്ഞു.മെബൈലിൽ താനെടുത്ത വിഡിയോ കണ്ട് ഭർത്താവാണ് ആ ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചതെന്നും ഇവർ പറഞ്ഞു.

രാവിലെ പട്ടിയുടെയും കോഴിയുടെയും ബഹളം കേട്ട് നോക്കിയപ്പോൾ റോഡിൽ പുലിയെ പോലെയുള്ള ജീവിയെ കണ്ടു. പട്ടിയുടെ വലിപ്പമുണ്ടായിരുന്നു. ഞാൻ അടുത്തേക്ക് നടന്നടുത്തത് കണ്ടതോടെ പുലി സമീപത്തെ മറ്റൊരു പുരയിടത്തിലേക്ക് നടന്നകന്നു.ഇതിനെ കാണാതായതിനെ തുടർന്ന് വീട്ടിലേക്ക് തിരികെ നടക്കവേ പിന്തിരിഞ്ഞ് നോക്കുമ്പോഴാണ് പുലി റോഡിലൂടെ ആളൊഴിഞ്ഞ മറ്റൊരു പുരയിടത്തിലേക്ക് നടന്നു കയറുന്നത് കണ്ടത്.തുടർന്ന് കൈയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.ഇത് ഭർത്താവ് ക​ണ്ടപ്പോഴാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്’ -സംഗീത പറഞ്ഞു.തുടർന്ന് അയൽവാസികളെയും വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെയും വിവരം അറിയിച്ചു.പുലി ഒളിച്ച പുരയിടത്തോട് ചേർന്നുള്ള അരകിലോമീറ്ററോളം ദൂരത്തിലുള്ള ഭാഗം കാട് നിറഞ്ഞ് കിടക്കുകയാണ്.സംഭവം നാട്ടിൽ ആകെ പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ഉടൻ അവർ എത്തുമെന്നും വാർഡ് മെമ്പർ പറഞ്ഞു.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...