സ്വർണക്കൊള്ള; കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നേരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നേരെയുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി.കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണ‌ൻ പോറ്റിക്ക് സോണിയ ഗാന്ധിയുടെ വസതിയിൽ പ്രവേശനം ലഭിച്ചുവെന്ന ആരോപണമുയർത്തി യുവമോർച്ച ഇന്ന് രാവിലെ പത്ത് മണിക്ക് സോണിയ ഗാന്ധിയുടെ വസ‌തിയിലേക്ക് പ്രതിഷേധ മാർച്ച് നട ത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി എംപി അ നുരാഗ് സിംഗ് ഠാക്കൂർ എന്നിവരും മാർച്ചിൽ പങ്കെടുക്കും.ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് 10 ജൻപഥ് മാർഗിലുള്ള സോണിയാ ഗാന്ധിയുടെ വസതി ലക്ഷ്യമിട്ടാണ് നീങ്ങുക. സ്വർണക്കൊള്ള വിഷയത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നതി നാണ് ബിജെപി ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...