ഡാറ്റ ചോർച്ചയില്‍ പുതിയ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

ഡാറ്റ ചോർച്ചയില്‍ പുതിയ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോർത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്ന് രമേശ് ചെന്നിത്തല.സർക്കാർ ജീവനക്കാരുടെ മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടേയും കൈയ്യില്‍ എത്തിച്ചേർന്നിട്ടുണ്ട്. അതിനർത്ഥം സിപിഎമ്മിന്‍റെ കൈയ്യിലെത്തിച്ചേർന്നിട്ടുണ്ടെന്നാണ്. ഇതിന്‍റെ പിന്നില്‍ പ്രവർത്തിച്ചിട്ടുള്ളതും ഗവണ്‍മെന്‍റിന്‍റെ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തെളിവായി ഒഎസ്‌ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടിട്ടുണ്ട്.

കൂടാതെ യാതൊരു മുൻകരുതലും ഇല്ലാതെ സ്വകാര്യ ഏജൻസിക്ക് ഡാറ്റാ കൈമാറിയെന്നും, ഇത് തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്തു. ഇത്രയും കൂടുതല്‍ മെസേജ് അയക്കാൻ ഐടി വകുപ്പിന് കഴിയില്ല. ഇത് ഒരു സ്വകാര്യ ഏജൻസിക്ക് അയച്ചു കൊടുത്തു എന്നാണ് വാർത്താ മാധ്യമങ്ങളില്‍ നിന്ന് മനസിലായത്. മുഖ്യമന്ത്രി ചെയ്തത് ഗുരുതര ക്രിമിനല്‍ കുറ്റമാണ്. അധികാരത്തില്‍ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. സൈബർ തട്ടിപ്പുകാരുടെ കൈയിലേക്ക് കേരളത്തിലെ 35 വയസു കഴിഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ കിട്ടിയാല്‍ എന്താകും സ്ഥിതി? ഗുരുതര സാമൂഹിക വിഷയമായി കൂടി ഇത് മാറുകയാണ്.ഐ ടി വകുപ്പിന്‍റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ പത്തോളം സ്വകാര്യ ഏജൻസികളെ എം പാനല്‍ ചെയ്യാൻ ഒഎസ്ഡി ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തിനാണ് ഇങ്ങനെ എം പാനല്‍ ചെയ്തത്? സാംബശിവ റാവു ശിവശങ്കരന്‍റെ റോളിലാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. സാംബശിവ റാവു ശിവശങ്കരന്‍റെ അനുഭവം ഓർക്കണം. ഇതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരും. മുഖ്യമന്ത്രിയും ഇതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...