ശബരിമല സ്വർണക്കൊള്ള: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ എസ്ഐടി ശിപാർശ. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ വേഗത്തിലാക്കുന്നതിനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. ഇതിനായുള്ള ശിപാർശ പ്രത്യേക അന്വേഷണ സംഘം സംസ്ഥാന സർക്കാരിന് കൈമാറി.തൃശൂർ സ്വദേശിയായ അഡ്വ. ഉണ്ണികൃഷ്‌ണനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉടൻ തന്നെ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

