കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിൽ നിന്നുമാണ് വെള്ളിമൂങ്ങ കുഞ്ഞുങ്ങളെ കണ്ടത്. പെരുന്നാളിനോടനുബന്ധിച്ച് കുരിശടി പെയിൻ്റ് ചെയ്യുന്നതിനിടെയാണ് വലിയ കുരിശിന് പിന്നിൽ നിന്നാണ് 3 കുഞ്ഞുങ്ങളെ ലഭിച്ചത്. കാർഡ്ബോർഡ് പെട്ടിയിലായി സൂക്ഷിച്ചിരിക്കുന്ന ഇവയ്ക്ക് മാതാപിതാക്കൾ ഇരയെ എത്തിക്കുന്നുണ്ട്. പള്ളി അധികൃതർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു

