ശബരിമലയിലെ സ്വർണപ്പാളി: അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്ത് എത്തിക്കണം. ശ്രീകോവിലിനോട് ചേർന്ന ദ്വാരപലാക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു. എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.മഹസർ രേഖയിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളിലും വ്യത്യസ്ത വിവരങ്ങളാണ് ഉള്ളത്. 2009 ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതായി രേഖകളിലുണ്ട്. എന്നാൽ 2019ലും സ്വർണപ്പാളികൾ കൈമാറിയതായി രേഖകളിലുണ്ട്. സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്നത് സംബന്ധിച്ചും വ്യക്തത വേണമെന്ന് കോടതി പറഞ്ഞു.ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

spot_img

Related articles

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...