സർക്കാർ ഓണച്ചന്തകളിലും സപ്ലൈകോ ഔട്ട്ലെറ്റുകള് വഴിയും ഈ വർഷം റെക്കാർഡ് വില്പന.ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനംവരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വില്പന നടന്നു. ഉത്രാടദിനത്തില്‍ മാത്രം 27.85 കോടി രൂപയുടെ വില്‍പ്പന നടന്നു.ആകെ വിറ്റുവരവില്‍ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡി ഇതര ഇനത്തിലുമാണു നടന്നത്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാള്‍ 30 ശതമാനവും തുവരപ്പരിപ്പ് ഉള്‍പ്പടെ വിവിധ ഉത്പന്നങ്ങള്‍ക്കു 37 ശതമാനം വരെയും പൊതുവിപണി നിരക്കില്‍ നിന്നു വിലകുറച്ചാണ് ഇത്തവണ നല്‍കിയത്.ഏകദേശം 53.86 ലക്ഷത്തോളം പേരാണ് സപ്ലൈകോയില്‍ നിന്ന് ഈ 35 ദിവസത്തിനിടയില്‍ സാധനങ്ങള്‍ വാങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

