സാം പിത്രോദ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി : വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിത്രോദയുടെ രാജി സ്വീകരിച്ചു.

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലുള്ളവരാണെന്നുമായിരുന്നു പിത്രോദ പ്രസ്താവന.

ഒരു ഇംഗ്ലിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇതു വൻ വിവാദത്തിനാണ് വഴിവച്ചത്.

ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തിൽ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്.

‘‘ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവർ അറബികളെ പോലെയാണ്, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.’’ എന്നായിരുന്നു പിത്രോദയുടെ വാക്കുകൾ

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...