ഗ്രാമീണ തനിമയുടെ ഓർമകളുണർത്തി കോട്ടയം സംക്രാന്തി സംക്രമവാണിഭം ഇന്ന്. സംക്രാന്തിയിൽ ഇന്ന് സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും. നഗരസഭയുടെ നേതൃത്വത്തിൽ കുമാരനല്ലൂർ ദേവസ്വം, വ്യാപാരി വ്യവസായി യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സംക്രാന്തിയിലെ സംക്രമ വാണിഭം നടത്തുന്നത്. വൈകിട്ട് 4.30ന് നീലിമംഗലത്തു നിന്ന് ഘോഷയാത്ര ആരംഭിക്കും.പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.നാളെ പാക്കിൽ സംക്രമ വാണിഭത്തിന് തുടക്കമാകും. ഒരു മാസമാണ് ഇവിടെ സംക്രമ വാണിഭം.

