അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം

അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം.പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നാല് സീറ്റുകൾ വനിതകൾക്കാണ്. പ്രസിഡന്റ് ഉൾപ്പെടെ മറ്റു സ്ഥാനങ്ങൾ എല്ലാം ജനറൽ സീറ്റുകളും ആണ്. മറ്റു സംഘടനകളിൽ ഭാരവാഹിത്വം ഇല്ലാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുക. മാർച്ച് 31 വരെ സംഘടനയിൽ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം.ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം.ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.

Leave a Reply

spot_img

Related articles

ഇത്തവണ എൻ്റെ വിഷു ദുബായിൽ നിഷി ഗോവിന്ദ്

രുദ്ര സിനിമയിലെ നായിക നിഷി ഗോവിന്ദ് പറയുന്നു.... "വിഷുവും ...

ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ

വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപെ ചോർന്ന സംഭവത്തിൽ കോയമ്പത്തൂരിൽ സിനിമാ പ്രദർശിപ്പിച്ച ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർ അറസ്റ്റിൽ . ടിവികെ...

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ ശാശ്വി ബാല എന്നും...

സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ...