നിമിഷപ്രിയയുടെ മോചനം: പ്രതിസന്ധിയായി ബന്ധുക്കളുടെ നിലപാട്

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ ഇന്നും തുടരാനിരിക്കെ പുതിയ പ്രതിസന്ധി ഉടലെടുത്തു. നിമിഷപ്രിയക്ക് മാപ്പ് നൽകാനാവില്ലന്ന് തലാലിൻ്റെ സഹോദരങ്ങൾ നിലപാട് എടുത്തതായാണ് റിപ്പോർട്ട്. തലാലിനെ ക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്നും, വൈകിയാലും വധശിക്ഷ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും സഹോദരൻ പ്രതികരിച്ചതായാണ് വിവരം.

അതേ സമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ ഇന്നും തുടരും.ദയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമ തീരുമാനത്തില്‍ എത്തുകയാണ് അടുത്ത ഘട്ടം. അതേസമയം വിഷയത്തില്‍ ഇടപെട്ടെന്ന് അവകാശപ്പെട്ട് കൂടുതല്‍ പേർ രംഗത്തുവന്നു. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായി രംഗത്തുവന്നു. യെമനി പൗരൻ തലാല്‍ അബ്ദുമെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെക്കാൻ ഇന്നലെയാണ് യെമനി കോടതി ഉത്തരവ് നല്‍കിയത്.ശിക്ഷ മാറ്റിവെച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ദയാധനം സ്വീകരിച്ച്‌ മാപ്പ് നല്‍കാനുള്ള അധികാരം ശരീഅത്ത് നിയമപ്രകാരം തലാലിന്റെ കുടുംബത്തിനാണുള്ളത്. എന്നാല്‍ കുടുംബാംഗങ്ങളും ഗോത്രനേതാക്കളും വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...