സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും

സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി.

മക്കയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. വാദി ഫാത്തിമയിലും മഴവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്.

തായിഫിലും ശക്തമായ മഴ ലഭിച്ചു. മദീന മേഖലയിലെ അല്‍ ഈസ് ഗവര്‍ണറേറ്റില്‍ ശക്തമായ മഴ പെയ്തു. ഇതേ തുടര്‍ന്ന് താഴ്വാരങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞൊഴുകി.

വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജാഗ്രത പാലിക്കണമെന്ന് മദീന മേഖലയിലെ സൗദി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സൗ​ദി അ​റേ​ബ്യ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച വ​രെ അസ്ഥിരമായ കാലാവസ്ഥ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് സൗ​ദി അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കിയിട്ടുണ്ട്.

മ​ദീ​ന, മ​ക്ക, ജി​ദ്ദ, അ​ബ​ഹ, ന​ജ്‌​റാ​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും ഇ​ടി​മി​ന്ന​ലി​നും മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അറിയിച്ചു.

മഴ സാധ്യത പ്രവചിച്ചതിനാല്‍ സൗ​ദി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പും ന​ൽ​കി​യിട്ടുണ്ട്.

Leave a Reply

spot_img

Related articles

ട്രംപിനെ മെരുക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാന്‍

അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.ചര്‍ച്ചകളില്‍...

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം.യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.ഹർഷിത നായർ (21),...

റഷ്യൻ ആക്രമണത്തില്‍ യുക്രെയിനില്‍ 11 മരണം; ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് തീപിടിച്ചു

യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമത...

അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു

അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു .അമേരിക്കന്‍ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനമാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍...