എസ്ബിഐ വിവരങ്ങൾ നൽകി

തിരഞ്ഞെടുപ്പു കടപ്പത്രങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി എസ്ബിഐ.

വൈകിട്ട് അഞ്ചരയോടെയാണ് വിവരങ്ങൾ കൈമാറിയത്.

എസ്ബിഐ നൽകിയ വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഈ മാസം 15ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

വിവരങ്ങൾ കൈമാറുന്നതിനു സാവകാശം തേടിയ എസ്ബിഐക്ക് സുപ്രീം കോടതിയിൽനിന്നു കനത്ത തിരിച്ചടി നേരിട്ടിരുന്നു.

2019 ഏപ്രിൽ 19 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് 6നു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനായിരുന്നു കടപ്പത്രങ്ങൾ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്.

എന്നാൽ വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ സങ്കീർണതയും മറ്റും ചൂണ്ടിക്കാട്ടി എസ്ബിഐ സാവകാശം തേടി ‘ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്.

തുടർന്ന് വിവരങ്ങൾ ചൊവ്വാഴ്ച വൈകിട്ട് 5നു മുൻപ് കമ്മിഷനു കൈമാറാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിർദേശിക്കുകയായിരുന്നു.

ഇവ ക്രോഡീകരിച്ചു 15ന് അകം തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇനിയും ഉത്തരവു പാലിച്ചില്ലെങ്കിൽ എസ്ബിഐക്കെതിരെ നടപടിയെടുക്കുമെന്നു ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലാണ് ഇന്ന് കടപ്പത്രങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയത്

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...