കോൺഗ്രസ്; രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്.

അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിലെ 43 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

ജനറൽ വിഭാഗത്തിൽനിന്ന് പത്തു സ്ഥാനാർഥികളും എസ്‍സി–എസ്ടി–ഓബിസി വിഭാഗത്തിൽനിന്ന് 33 സ്ഥാനാർഥികളുമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പട്ടിക പ്രഖ്യാപിച്ചു കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.

43 പേരിൽ 25 പേരും 50 വയസ്സിന് താഴെയുള്ളവരാണ്.

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗെഗോയ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട്, മധ്യപ്ര

ദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് എന്നിവർ രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടു. വൈഭവ് ഗെലോട്ട് രാജസ്ഥാനിലെ ജെലോറിൽനിന്ന് ജനവിധി തേടും. 2019ലെ തിരഞ്ഞെടുപ്പിൽ ജോധ്പുറിൽനിന്ന് മത്സരിച്ച വൈഭവ്, ബിജെപിയുടെ ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ പൊലീസ് മേധാവി ഹരീഷ് മീന തോങ് സവായ് മധോപുരിൽനിന്നു മത്സരിക്കും.ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിയ രാഹുൽ കസ്‍വാൻ രാജസ്ഥാനിലെ ചുരുവിൽനിന്നു മത്സരിക്കും. നകുൽനാഥ് മധ്യപ്രദേശിലെ ചിന്ദ്‍വാരയിൽനിന്നും ഗോരവ് ഗൊഗോയ് അസമിലെ ജോർഹതിൽനിന്നും ജനവിധി തേടും.

മാർച്ച് എട്ടിനാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ഇതിൽ 39 പേരാണ് ഉൾപ്പെട്ടത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും അന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിനു പുറമേ കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....