സ്‌കൂള്‍ കായികമേള; സുവര്‍ണനേട്ടം ആവര്‍ത്തിച്ച് അഭിനവ്

കഴിഞ്ഞ വര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ് അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്.

സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് ഈ മിടുക്കന്‍ സ്വര്‍ണമണിഞ്ഞത്. 2022ല്‍ തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ടി ജെ ധനുഷ് നേടിയ 1:02. 27 മിനിറ്റ് എന്ന റെക്കോഡാണ് 1:02.12 മിനിറ്റ് എന്ന സമയം കൊണ്ട് മെച്ചപ്പെടുത്തിയത്.

200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു ദേശീയ സ്‌കൂള്‍ മേളയിലെ നേട്ടം. ദേശീയ ജൂനിയര്‍ കായികമേളയില്‍ ഇതേ ഇനത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.

തിരുവനന്തപുരം തുണ്ടത്തില്‍ എം വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അഭിനവ് ആലപ്പുഴ ചമ്പക്കുളം പുത്തന്‍വീട്ടില്‍ സുരാജിന്റെയും സുജയുടെയും മകനാണ്. തിരുവനന്തപുരം സായിയിലെ അഭിലാഷിനു കീഴിലാണ് പരിശീലനം.

Leave a Reply

spot_img

Related articles

‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം സ്വന്തമാക്കിയ സഞ്ജു സാംസണെ അഭിനന്ദിച്ച്‌ വിരാട് കോഹ്‌ലി

2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിക്കറ്റ് ഇതിഹാസം...

ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക്; താരമായി സഞ്ജു

ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...