സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് കൊടുമൺചിറ പുത്തൻവിള വടക്കേതിൽ അജേഷിന്റെയും അനിതയുടെയും മകൾ ആഷില (14) ആണ് മരിച്ചത്. ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിനിയാണ് ആഷില. വ്യാഴാഴ്ച വൈകിട്ട് ആറോടെ മുറിയിൽ കയറി വാതിലടച്ച കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി മുറി തകർത്തു അകത്തു കയറിയപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

