സനാതന ധർമം പഠിപ്പിക്കാൻ സ്കൂ‌ളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം; പരാമർശത്തിനെതിരെ സിപിഐ

കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂ‌ളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം എന്ന പരാമർശത്തിനെതിരെ സിപിഐ.ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗോമാതാക്കൾ അലഞ്ഞ് തിരിയുന്നത് ഉത്തർപ്രദേശിലാണ്. ഗവർണർ യഥാർത്ഥ ഇന്ത്യൻ പാരമ്പര്യം ഇനിയും മനസ്സിലാക്കേണ്ടതുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. സനാതന ധർമ്മം വരും തലമുറയെ പഠിപ്പിക്കണമെന്നും കശ്‌മീർ മുതൽ കന്യാകുമാരി വരെയുള്ളവർ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ടെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞിരുന്നു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഗവർണറുടെ പരാമർശം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....