സ്കൂൾ കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കും; വി.ശിവൻകുട്ടി

കലോത്സവത്തിന് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിലുയരുന്ന തർക്കങ്ങൾ ഒഴിവാക്കുവാൻ കഴിയുന്ന തരത്തിലാകും നിയമനിർമ്മാണമെന്നും അദ്ദേഹം എസിവിന്യൂസിനോട് പറഞ്ഞു.

സംസ്ഥാന കലോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഈ വര്‍ഷം തന്നെ വിതരണം ചെയ്യും.സാമ്പത്തിക ബുദ്ധിമുട്ടാണ് കുടിശികയ്ക്ക് കാരണം. തുക ലഭിക്കാത്തതില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബുദ്ധിമുട്ട് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടിയവര്‍ക്കുള്ള സമ്മാനത്തുകയാണ് നാലുവര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. 11,000 രൂപ വരെ കിട്ടാത്ത കുട്ടികളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ അവസാനിപ്പിച്ച് ഗ്രേഡ് സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെയാണ് സാംസ്കാരിക സ്കോളര്‍ഷിപ്പ് നിലവില്‍ വന്നത്. 2006 ല്‍ എറണാകുളത്ത് വച്ച് നടന്ന കലോല്‍സവം മുതലായിരുന്നു ഇത്. ഈ വര്‍ഷം മുതല്‍ സമ്മാനത്തുക 1000ത്തില്‍ നിന്നും 1500 രൂപയാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ കലോല്‍സവത്തില്‍ 12,000 കുട്ടികള്‍ക്ക് എ ഗ്രേഡ് കിട്ടിയിരുന്നു. 

Leave a Reply

spot_img

Related articles

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...