സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയെ ബസ് ഇടിച്ചു ദാരുണാന്ത്യം

സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയെ ബസ് ഇടിച്ചു ദാരുണാന്ത്യം.പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം.രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്.സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവിനൊപ്പം സ്കൂളിൽ പോകുന്നതിനിടെയാണ് അപകടം. മുൻപിൽപോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത സ്കൂട്ടർ ചരിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...