പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചുകോണ്‍ഗ്രസില്‍ നിന്നും വന്ന ആളെ ലോക്കല്‍ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം.

ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍ പ്രസാദിനെ കൊഴിഞ്ഞാമ്പാറ ഒന്ന് ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു . പാർട്ടി ചട്ടം മറികടന്നായിരുന്നു ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി ആക്കിയത് എന്നാണ് ആരോപണം.ഇതോടെ ഭിന്നത രൂപപ്പെട്ടു . ഈ തർക്കത്തിന്‍റെ ഭാഗമായാണ് വിമതവിഭാഗം പ്രവർത്തക കണ്‍വെൻഷൻ നടത്തിയത് .

ഔദ്യോഗിക നേതൃത്വവും ചൊവ്വാഴ്ച പൊതുസമ്മേളനം നിശ്ചയിച്ചിരുന്നു . ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു . ഇതിന് സമാന്തരമായാണ് പ്രവർത്തക കണ്‍വെൻഷൻ നടന്നത് . രണ്ട് പരിപാടിയുടെയും ഫ്ലക്സ് ബോർഡുകള്‍ കൊഴിഞ്ഞാമ്പാറയില്‍ ഉയർന്നിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും വന്ന ഒരാളെ പാലക്കാട് മത്സരിപ്പിച്ച്‌ സീറ്റ് നേടാൻ മണ്ഡലത്തിലെ സിപിഎം ശ്രമിക്കുമ്പോഴാണ് സമാന സംഭവത്തിൻ്റെ പേരിൽ വിഭാഗീയത ഉണ്ടായത് എന്നാണ് ശ്രദ്ധേയം .

Leave a Reply

spot_img

Related articles

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...

കേരളത്തിന് എയിംസ് അനുവദിക്കുമോയെന്ന് ജോൺ ബ്രിട്ടാസ്; നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

എയിംസിനായി കേരളത്തെ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്. നിലവിലെ ഘട്ടത്തിൽ...

കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ്...

മധു മുല്ലശേരി ബിജെപിയിലേക്ക്

സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും...