തെരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സജ്ജമാക്കിയ സെല്‍ഫി പോയിന്റ് ശ്രദ്ദേയമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കാനാണ് സെല്‍ഫി പോയിന്റ് ഒരുക്കിയത്.
വയനാട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ജീവനക്കാരോടൊപ്പം സെല്‍ഫിയെടുത്ത് ഉദ്ഘാടനം ചെയ്തു.
ഞാന്‍ വോട്ട് ചെയ്യും ഉറപ്പായും എന്ന സന്ദേശമാണ് സെല്‍ഫി പോയിന്റിലൂടെ നല്‍കുന്നത്.
ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലവും സംയുക്തമായാണ് സെല്‍ഫി പോയിന്റ് സ്ഥാപിച്ചത്.
പൊതുജനങ്ങള്‍ക്കും സെല്‍ഫി പോയന്റില്‍ എത്തി സെല്‍ഫി എടുക്കാം.
എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്‌റലി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ.അനിത കുമാരി, ഡെപ്യൂട്ടി കളക്ടര്‍ കെ.ഗോപിനാഥ്, സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിതാര എന്നിവര്‍ പങ്കെടുത്തു.