കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ‘സ്ത്രീധന വിമുക്ത കേരളത്തിനായി’ സംസ്ഥാനതല സെമിനാര്‍ ആഗസ്റ്റ് 17 ശനിയാഴ്ച നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ രാവിലെ 10ന് നടക്കുന്ന സെമിനാര്‍ കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി ഉദ്ഘാടനം ചെയ്യും. കേരള യുവജന കമ്മിഷന്‍ പ്രസിഡന്റ് അഡ്വ: എം ഷാജറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയാവും. സ്ത്രീധനമെന്ന മഹാവിപത്തിന്റെ ദുരനുഭവം നേരിടേണ്ടിവന്നവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. ത്രിവിക്രമന്‍ നായര്‍, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മന്‍ മത്തായി, വി. ആര്‍. മഹിളാമണി, അഡ്വ: കുഞ്ഞായിഷ, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കവിതാ റാണി രഞ്ജിത്, വനിതാ കമ്മിഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, വനിതാ സംരക്ഷണ ഓഫീസര്‍ ജീജ എന്നിവര്‍ സംസാരിക്കും. സഖി വിമണ്‍സ് റിസോഴ്സ് സെന്റര്‍ സെക്രട്ടറി അഡ്വ: ജെ. സന്ധ്യ വിഷയം അവതരിപ്പിക്കും. വനിതാ കമ്മിഷന്‍ അംഗം അഡ്വ: ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍ നന്ദിയും പറയും.