സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍

ഇടുക്കി വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍.

നൂറിലധികം കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന തുടങ്ങി.

ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

വരൾച്ച കടുത്തതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഇടുക്കിയിലെ പഞ്ചായത്തുകളിൽ ഒന്നാണ് വെള്ളത്തൂവല്‍.

ഇതിനിടെയാണ് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ റിസോര്‍ട്ടുകള്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ മാലിന്യങ്ങള്‍ സംഭരിച്ച് രാത്രിയില്‍ തോടിലൂടെ മുതിരപുഴയാറിലേക്ക് ഒഴുക്കിവിടുന്നത്.

ആറിന്‍റെ തീരത്ത് ജലനിധിയുടെ അഞ്ച് കുടിവെള്ള പദ്ധതികളാണുള്ളത്.

കുഞ്ചിത്തണ്ണി, മേരിലാന്‍റ്, ഈട്ടിസിറ്റി, വെള്ളത്തൂവല്‍ തുടങ്ങിയ ഇടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള ആശ്രയം.

ഇതെല്ലാം മലിനമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക താല്‍പര്യത്തോടെ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന പരാതിയും ഇവർക്കുണ്ട്.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...