മേയര്‍ക്കെതിരെ യദുവിന്റെ അമ്മയും രംഗത്ത്

ബസ്സിലിരുന്ന് ലൈംഗിക ചേഷ്ട കാണിച്ചത് മേയര്‍ എങ്ങനെ കണ്ടു? യദുവിന്റെ അമ്മ

പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യദു

ബസില്‍ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തില്‍ മേയര്‍ക്കെതിരെ യദുവിന്റെ അമ്മയും രംഗത്തെത്തി.

മേയര്‍ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്.

രണ്ടു പേരും ഓടുന്നവണ്ടിയില്‍ ആകുമ്പോള്‍ അതെങ്ങനെ കാണാന്‍ സാധിക്കുമെന്നാണ് യദുവിന്റെ അമ്മ ചോദിക്കുന്നത്.

ഉയരമുള്ള ബസില്‍ ഇരുന്ന് മകന്‍ കാണിക്കുന്നത് ഗ്ലാസ് ഇട്ടു പോകുന്ന കാറില്‍ ഇരുന്ന് എങ്ങനെ കാണാന്‍ സാധിക്കും? മേയര്‍ നടത്തുന്നത് വ്യാജ ആരോപണമാണ്.

സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയര്‍ മകനെ തന്തയ്ക്ക് വിളിച്ചു. ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്നും യദുവിന്റെ അമ്മ ചോദിച്ചു.

പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് യദു പറഞ്ഞു.

അഭിഭാഷകനുമായി ആലോചിച്ച് തീരുമാനമെന്നും യദു പറഞ്ഞു.

ഗതാഗത മന്ത്രിയെ നേരില്‍കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും യദു കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...