പത്തനംതിട്ടയിൽ ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്‍.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍ മൂന്നാമതും വരും.
നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ബാലറ്റില്‍ വരുന്നത്.
പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയി പി. മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ആറാമതുമാണ്.
സ്വതന്ത്ര സ്ഥാനാര്‍ഥികളായ അനൂപ് വി ഏഴാമതും കെ.സി. തോമസ് എട്ടാമതും വരും.
ഇതിന് പുറമേ നോട്ടകൂടി ഉള്‍പ്പെടുമ്പോള്‍ ബാലറ്റിലെ ആകെ ബട്ടണുകളുടെ എണ്ണം ഒന്‍പതാകും.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ ബാലറ്റിലെ ക്രമനമ്പര്‍ നിശ്ചയിക്കുന്നത്.
ഇതില്‍തന്നെ ദേശീയ പാര്‍ട്ടികള്‍, പ്രാദേശീക പാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായും തിരിക്കും.