നികുതി അടയ്ക്കാതെ സർവീസ് ; ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി

കൃത്യമായി നികുതി അടയ്ക്കാതെയും സ്പെഷ്യൽ പെർമിറ്റ് എടുക്കാതെയും സർവ്വീസ് നടത്തിയ ഇതര സംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾക്കെതിരെ നടപടി. എറണാകുളത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ഇതരസംസ്ഥാന കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾ നികുതി അടക്കാതെ അനധികൃതമായി സർവ്വീസ് നടത്തുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ( ഒക്ടോബർ 6 ) പതിനഞ്ചോളം തമിഴ്നാട് രജിസ്ട്രേഷൻ കോൺട്രാക്റ്റ് ക്യാരെജ് വാഹനങ്ങൾ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു .വാഹനങ്ങൾക്ക്
പിഴ ചുമത്തുകയും തുടർ നടപടികൾക്കായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

മധ്യമേഖല (2) ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....