കണ്ണൂരിൽ ദേശീയപാത നിർമ്മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളിൽ വെള്ളം കയറി.

നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി.
വീടുകളുടെ അടുക്കളയിൽ അടക്കം ചെളി നിറഞ്ഞു. ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശങ്ങൾ പലതും അപകട ഭീഷണിയിലാണ്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ ജനജീവിതം ദുരിതത്തിൽ ആയി. അശാസ്ത്രീയമായ ദേശീയപതാ നിർമ്മാണമാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകട ഭീഷണി നേരിടുന്ന ഒരു വീട്ടിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കലക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയതായും ദേശീയപാത അധികൃതരുമായി കളക്ടർ ഇന്ന് ചർച്ച നടത്തുമെന്നും തഹസിൽദാർ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...