കേന്ദ്ര ബജറ്റിൻ്റെ കേരള വിരുദ്ധ സമീപനത്തിന് എതിരായ പ്രചരണ പ്രവർത്തനം തുടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലെ കേന്ദ്ര വിഹിതം 40000 കോടിയിൽ താഴെയാണ്.എല്ലാവർക്കും സഹായമാണ് നൽകുന്നത്, ഇത് വായ്പയാണ്. മാർച്ച് 31 ന് അകം പദ്ധതികൾ പൂർത്തിയാക്കണം എന്നത് മറ്റൊരു വിചിത്രമായ കാര്യം.ഓന്നിച്ച് സമരം ചെയ്യാൻ തടസമില്ല. അവരല്ലേ യോജിച്ച സമരത്തിന് ഇല്ലന്ന് പറഞ്ഞിരുന്നത്. കേരളത്തിന് വേണ്ടിയാകണം സമരം. എന്ത് ചെയ്താലും സഹിക്കും എന്ന നില വരരുതെന്നും ഗോവിന്ദൻ വിമർശിച്ചു.വന്യജീവി സംരക്ഷണത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ കഴിയില്ല. വനനിയമം തടസമാണ്. റെയിൽവേ വിഹിതത്തിൽ ഏറ്റവും കുറവ് ലഭിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളം No 1 എന്ന് പറയുന്നത് ആനുകൂല്യങ്ങൾ കിട്ടാൻ തടസം ആകുന്നുവെന്നൊണ് കേന്ദ്ര മന്ത്രിമാർ പറയുന്നത്. കേരളത്തിലെ ധന പ്രതിസന്ധിയുടെ മുഖ്യ കാരണം കേന്ദ്ര നയങ്ങൾ.