കാലടി സര്‍വകലാശാലയില്‍ എസ്എഫ്ഐ സമരം പിന്‍വലിച്ചു

എറണാകുളം കാലടി സർവകലാശാലയിൽ ഇടതു സിൻഡിക്കേറ്റിന്റെ ഉത്തരവിനെതിരെ എസ്എഫ്ഐ നടത്തിവന്ന സമരം ചർച്ചയായതോടെ ഇരുവിഭാഗവും ഒത്തുതീർപ്പിലേക്ക്. ക്യാമ്പസിലും ഹോസ്റ്റലിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സിൻഡിക്കേറ്റ് ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് എസ്എഫ്ഐ സമരം പിൻവലിച്ചു.  ലഹരി വ്യാപനം തടയാൻ എന്ന ലക്ഷ്യത്തോടെ ക്യാമ്പസിലും ഹോസ്റ്റലിലും ഇടതു സിൻഡിക്കേറ്റ് ഏർപ്പെടുത്തിയതാണ് നിയന്ത്രണങ്ങൾ.അതിനെതിരെ എസ്എഫ്ഐ തന്നെ, സമരം ശക്തമാക്കിയതോടെ വാർത്താ പ്രാധാന്യമേറി. രാപ്പകൽ സമരം തുടങ്ങിയതിനു പിന്നാലെ സമവായ ചർച്ചകളും നടന്നു. ക്യാമ്പസിലെ വിദ്യാർത്ഥി സമരം എസ്എഫ്ഐക്കും സിപിഎമ്മിനും തലവേദന ആയതോടെ ഒത്തുതീർപ്പിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ന് വീണ്ടും ചേർന്ന സമവായ ചർച്ചയിൽ, ഇളവുകളിൽ കുറച്ചു മാറ്റം വരുത്താം എന്ന് സിൻഡിക്കേറ്റും സമരത്തിൽ നിന്ന് പിന്നോട്ട് പോകാം എന്ന് എസ്എഫ്ഐയും ധാരണയിലെത്തി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....