ഷഫീഖ് വധശ്രമക്കേസ്; പിതാവിന് 7 വർഷവും രണ്ടാനമ്മക്ക് 10 വർഷവും തടവ്

കുമളിയിൽ 11 വർഷം മുൻപ് അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. ഷഫീഖ് വധശ്രമക്കേസിലാണ് പിതാവും കേസിൽ ഒന്നാം പ്രതിയുമായ ഷരീഫിന് ഏഴു വർഷം തടവ് വിധിച്ചത്. രണ്ടാം പ്രതിയും രണ്ടാനമ്മയുമായ അനീഷയ്ക്ക് പത്തു വർഷവും തടവുശിക്ഷയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. ഇടുക്കി മജിസ്‌ട്രേറ്റ് കോടതിയാണു പ്രതികൾക്കു ശിക്ഷ വിധിച്ചത്.ഷരീഫ് 50,000 രൂപ പിഴയൊടുക്കുകയും വേണം. ഇല്ലെങ്കിൽ ഒരു വർഷം അധികം തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് കോടതി ഉത്തരവിൽ പറയുന്നു.അനീഷ രണ്ടു ലക്ഷം രൂപയും പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഒരു വർഷം തടവ് അധികം തടവ് അനുഭവിക്കേണ്ടിവരും.

2013 ജൂലൈയിലാണ് ഷഫീഖ് മാതാപിതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു വിവരം പുറം ലോകമറിഞ്ഞത്. അപസ്മാരമുള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നായിരുന്നു പ്രതികൾ വാദിച്ചത്. ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നും വാദമുണ്ടായിരുന്നു. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകളാണ് കേസിൽ നിർണായകമായത്. വർഷങ്ങളായി തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണത്തിലാണ് ഷഫീഖും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയും കഴിയുന്നത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...