പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയെട്ടാമത് ജന്മദിനാഘോഷമായ ‘നവപൂജിതം‘ നാളെ.
നവപൂജിതത്തോടനുബന്ധിച്ച് തുടക്കമാകുന്ന ഇത്തവണത്തെ ആഘോഷപരിപാടികള്‍ സന്ന്യാസദീക്ഷാവാര്‍ഷിക ദിനമായ ഒക്ടോബര്‍ 13 വരെ നീണ്ടുനില്‍ക്കും. നവപൂജിതദിനമായ നാളെ രാവിലെ 5 മണിക്ക് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ത്ഥനചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍. 7 മണി മുതല്‍ പുഷ്പസമര്‍പ്പണം.
രാവിലെ 10.30 ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ശുഷൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവർ മഹനീയ സാന്നിദ്ധ്യമാകും. അടൂർ പ്രകാശ് എം.പി, അഡ്വ. എ.എ. റഹീം എം.പി, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, എം.എൽ.എ മാരായ അഡ്വ.വി.ജോയി , അഡ്വ.എം. വിൻസെൻ്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, ഭാരതീയ ജനതാപാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ , മുൻ എം . പി. പന്ന്യൻ രവീന്ദ്രൻ, മുൻ എം.എൽ.എ. എം.എ വാഹിദ്, ഭാരതീയ ജനതാപാർട്ടി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ഐ.എൻ.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ, പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ശിവൻകുട്ടി, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ആർ. അനിൽകുമാർ, കേരള പി.എസ്.സി അംഗം എസ്.വിജയകുമാരൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ. അജികുമാർ, സരസ്വതി വിദ്യാലയം ചെയർമാൻ ഡോ.ജി.രാജ് മോഹൻ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, ബി.ജെ.പി. സ്റ്റേറ്റ് സെക്രട്ടറി അഡ്വ.ജെ.ആര്‍.പത്മകുമാര്‍, കേരള പി.എസ്.സി. മെമ്പര്‍ എസ്. വിജയകുമാര്‍ നായര്‍, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യന്‍, ശാന്തിഗിരി ആത്മവിദ്യാലയം അഡ്വൈസര്‍ സബീര്‍ തിരുമല, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരൻ, ജില്ലാപഞ്ചായത്തംഗം കെ.ഷീലാകുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി., ഡോ.ലക്ഷ്മി നായർ, റാണി മോഹൻദാസ്, ഡോ.മറിയ ഉമ്മൻ, അഡ്വ. എം. മുനീർ, എം.ബാലമുരളി, ഡോ.വിന്‍സെന്റ് ഡാനിയേല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. മികച്ച സഹകാരിയ്ക്കുള്ള റോബര്‍ട്ട് ഓവന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് എന്‍.കൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ബി.ജെ.പി. തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭ കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലിക്നിനോസ് എപ്പിസ്കോപ്പ, സ്വാമി ശിവാമൃത ചൈതന്യ (മാതാ അമൃതാനന്ദമയി മഠം), സ്വാമി അശ്വതി തിരുനാള്‍( ഏകലവ്യാശ്രമം), ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. ഡി.കെ.മുരളി എം.എല്‍.എ, മുന്‍.എം .എല്‍ .എ കെ.എസ്.ശബരീനാഥന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, സോമതീരം എം.ഡി. ബേബി മാത്യൂ, ജില്ലാപഞ്ചായത്തംഗം കെ. വേണുഗോപാലന്‍ നായര്‍, ബോക്ക് പഞ്ചായത്തംഗങ്ങളായ എസ്.എം.റാസി, സജീവ്.കെ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിതകുമാരി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഷാനിഭ ബീഗം, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, വര്‍ണ്ണ ലതീഷ്, കോലിയക്കോട് മഹീന്ദ്രന്‍, കിരണ്‍ദാസ്.കെ, റ്റി,മണികണ്ഠന്‍ നായര്‍, ഷോഫി.കെ. തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം നടക്കും. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 19 മുതൽ ആരംഭിച്ച 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും ശാന്തിഗിരി ആത്മവിദ്യാലയത്തില്‍ നേതൃത്വത്തിൽ രാജ്യത്തുടനീളവും രാജ്യാന്തരതലത്തിലും നടന്നു വരുന്ന സത്സംഗങ്ങള്‍ക്കും അന്നേദിവസം( സെപ്തംബര്‍ 8 ന്) സമാപനമാകും. സെപ്തംബര്‍ 20 നാണ് പൂര്‍ണ്ണ കുംഭമേള. ഒക്ടോബര്‍ 13 ഞായറാഴ്ച വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടെ പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും സമാപനമാകുമെന്ന് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.