ശരദ് പവാറിന്റെ 4 തലമുറ വിചാരിച്ചാലും നടക്കില്ല, കശ്മീരിൽ ആർട്ടിക്കിൾ 360 തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്ന് അമിത് ഷാ

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻസിപി നേതാവ് ശരദ് പവാറിന്റെ നാല് തലമുറകൾ വിചാരിച്ചാലും കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും നിയമസഭയിൽ പ്രമേയം പാസാക്കി.കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഈ മണ്ണിൽ നിന്നുകൊണ്ട് ഞാൻ പറയുന്നു , ശരദ് പവാർ സാഹബ് , നിങ്ങളുടെ നാല് തലമുറ വന്നാലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ഞങ്ങൾ അനുവദിക്കില്ല,” അമിത്ഷാ പറഞ്ഞു.മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മഹാവികാസ് അഘാഡി പ്രീണന രാഷ്‌ട്രീയമാണ് കൂട്ടുപിടിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ വഖ്ഫ് ബോർഡിലെ ചില വ്യവസ്ഥകളിൽ രാജ്യം മുഴുവൻ അസ്വസ്ഥമാണ് അതിൽ മാറ്റം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്. കർണാടകയിൽ ക്ഷേത്രങ്ങളും പാവപ്പെട്ട ജനങ്ങളുടെ ഭൂമിയുമുൾപ്പെടെ ഒരു ഗ്രാമം മുഴുവൻ വഖ്ഫിന്റെ സ്വത്താക്കി പ്രഖ്യാപിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുന്നു

പരശുറാം എക്സ്പ്രസ് ട്രെയിൻ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സെപ്റ്റംബർ 22...

തെരുവുനായ ശല്യത്തിനെതിരെ മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം

തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു...

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം

ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി....

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കർണാടകയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ കുടുംബത്തിലെ നാല് പേർ മരിച്ചു, 2 പേർക്ക് പൊള്ളലേറ്റു. ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നത്....