ആന്ധ്ര രാഷ്ടീയത്തിൽ ഇപ്പോൾ മഞ്ഞ നിറത്തിലുളള സാരിയെ ചൊല്ലി തർക്കം

ഇപ്പോൾ മഞ്ഞ നിറത്തിലുളള സാരിയെ ചൊല്ലിയാണ് ആന്ധ്ര രാഷ്ടീയത്തിൽ തർക്കം ന‌ടക്കുന്നത്. പോരടിക്കുന്നതാകട്ടേ മുഖ്യമന്ത്രി ജഗനും സഹോദരി ശർമ്മിളയും.

ജഗൻ മോഹൻ റെഡ്ഡിയുടെ വഴിമുടക്കാൻ കുടുംബത്തിൽ നിന്ന് തന്നെ കോൺഗ്രസ് കണ്ടെത്തിയ ബ്രഹ്മാസ്ത്രം. വൈ.എസ്.ശർമ്മിള അച്ഛൻറെ മണ്ഡലമായിരുന്ന കടപ്പയിൽ പത്രിക നൽകിയത് മുതൽ പോര് കടുപ്പിച്ചതാണ് ജഗൻ.

മകൻറെ വിവാഹചടങ്ങിലേക്ക് ക്ഷണിക്കാൻ ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് ശർമ്മിള പോയത് ടിഡിപിയോട് ചേർന്ന് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചെന്നായിരുന്നു പരിഹാസം.

അവർ കൊടുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇപ്പോൾ എല്ലാം നടക്കുന്നതെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പരിഹാസം.

എന്നാൽ അന്യവീട്ടിലെ പുരുഷന്മാരുടെ മുന്നിൽ സ്വന്തം സഹോദരിയുടെ വസ്ത്രധാരണത്തെ കുറിച്ച് പറയാനും മാത്രം തരംതാഴ്ന്ന മനുഷ്യനാണോ ജഗൻ എന്നാണ് ശർമ്മിളയുടെ മറുചോദ്യം.

സ്ത്രീകളെ ആകെ അപമാനിച്ചു ജഗൻ എന്നും അവർ രോഷത്തോടെ പ്രതികരിക്കുന്നു. ജഗന്റെ ചാനലായ സാക്ഷിയുടെ ലോഗോ മഞ്ഞനിറത്തിലാണ്.

മഞ്ഞ സാരി ധരിച്ചാൽ എന്താണ് പ്രശ്നം ? ഇതാണോ നിങ്ങളുടെ സംസ്കാരമെന്നും ശർമ്മിള ചോദിക്കുന്നു.

എന്നാൽ ടിഡിപിയെ പിന്തുണയ്ക്കുന്ന മഞ്ഞമാധ്യമങ്ങൾ വിവാദം ആളിക്കത്തിക്കാൻ എത്ര ശ്രമിച്ചാലും ക്ഷേമപദ്ധതികളിലൂടെ നേടിയ തന്റെ സ്വീകാര്യതയെ മറികടക്കാനാകില്ലെന്ന നിലപാടിലാണ് ജഗനുള്ളത്.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...