സൂര്യാഘാതമേറ്റ ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും

ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം ഏറ്റു. കൊൽക്കത്ത- ഹൈദരാബാദ് മത്സരം കാണുന്നതിനിടെ ഷാരൂഖ് ഖാനാണ് സൂര്യാഘാതമേറ്റത്.

കൊല്‍ക്കത്ത ടീമിന്‍റെ സഹ ഉടമയാണ് ഇദ്ദേഹം. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും.

മത്സര ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയ ഷാരൂഖിന് നി‌ർജലീകരണവും തള‌ർച്ചയും അനുഭവപ്പെട്ടു.

പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമെന്നും ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹി ചൗള പ്രതികരിച്ചു.

അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. മത്സരം നടന്ന ദിവസം മൊട്ടേര സ്റ്റേഡിയത്തിൽ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു.

മത്സരം കാണാനെത്തിയ അൻപതോളം പേർ നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. എന്തായാലും വേറെ കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് അറിയുന്നത്.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...