കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ.ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 20 രാജ്യങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിനെ അയയ്ക്കാനുള്ള തീരുമാനത്തിൽ അതൃപ്തിയുമായി കോൺഗ്രസ് എംപി ശശി തരൂർ. പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ്, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, യുകെയുടെ കെയർ സ്റ്റാർമർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്. എന്നാൽ, മോദി പങ്കെടുക്കാതെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെ അയക്കുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ക്ഷണം ലഭിച്ചിരുന്നു, എന്നാൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മറ്റ് ലോക നേതാക്കൾ ഈജിപ്തിലേക്ക് പോകുന്നതിൽ നിന്ന് തികച്ചും വ്യത്യസ്‌തമാകുമായിരുന്നെന്നും തരൂർ എക്‌സിൽ പറഞ്ഞു.

