പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്; സ്വീകരിക്കില്ലന്ന് തരൂരിൻ്റെ ഓഫീസ്

സംഘപരിവാര്‍ സംഘടനയായ എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂരിന്. സ്വീകരിക്കില്ലന്ന് തരൂരിൻ്റെ ഓഫീസ്സ. വര്‍ക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം തരൂരിന് പുറമെ മറ്റ് ആറ് പേര്‍ക്ക് കൂടിയുണ്ട്. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറായ മനോജ് സിന്‍ഹ മുഖ്യാതിഥിയാകും.ഇന്ന് ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സവര്‍ക്കര്‍ പുരസ്‌കാരം സമര്‍പ്പിക്കും. എന്നാൽ അവാർഡ് സ്വീകരിക്കില്ലായെന്ന് ശശി തരൂരിൻ്റെ ഓഫീസ് വ്യക്തമാക്കി. മറ്റൊരു പരിപാടിക്കായി അദ്ദേഹം ഇന്ന് കൽക്കട്ടയിലേക്ക് പോകുമെന്ന് ഓഫീസ് അധികൃതർ അറിയിച്ചു.

ശശി തരൂര്‍ എംപി സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനെതിരെ കോണ്‍ഗ്രസിൽ നിന്നും കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത ആളാണെന്നും അങ്ങനെയുള്ള വ്യക്തിയുടെ പേരിലുള്ള അവാര്‍ഡ് ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ലെന്നും കെ മുരളീധരന്‍ പുറഞ്ഞു. അത്തരത്തില്‍ ഒരു അവാര്‍ഡ് വാങ്ങിയാല്‍ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും. ശശി തരൂര്‍ അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...