രണ്ടാം ഘട്ട വിധിയെഴുത്ത് നാളെ

ത​ദ്ദേ​ശ​പ്പോ​രി​ന്‍റെ ര​ണ്ടാം​ഘ​ട്ടം വ്യാ​ഴാ​ഴ്ച വി​ധി​യെ​ഴു​തും.തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളാ​ണ്​ ര​ണ്ടം​ഘ​ട്ട​ത്തി​ൽ വി​ധി​യെ​ഴു​തു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഈ ​ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ ചൊ​വ്വാ​ഴ്ച പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ബു​ധ​നാ​ഴ്ച നി​ശ​ബ്​​ദ പ്ര​ചാ​ര​ണം.

മ​ധ്യ​കേ​ര​ള​ത്തി​ന്​ വ​ട​ക്കോ​ട്ടു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ലെ 1,53,37,176 കോ​ടി വോ​ട്ട​ര്‍മാ​രാ​ണ് വ്യാ​ഴാ​ഴ്ച പോ​ളി​ങ്​ ബൂ​ത്തു​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​ത്. ഇ​തി​ൽ 72.47 ല​ക്ഷം പു​രു​ഷ​ന്‍മാ​രും 80.92 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണ്. 470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, ഏ​ഴ്​ ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ള്‍, 47 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, മൂ​ന്ന്​ കോ​ര്‍പ​റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടി​ങ്.12,391 വാ​ര്‍ഡു​ക​ളി​ലാ​യി 38,994 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 18,974 പു​രു​ഷ​ന്‍മാ​രും 20,020 സ്ത്രീ​ക​ളും. ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളും ഏ​റെ​യു​ള്ള​ത്. 2055 പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള​ത്. ഇ​തി​ല്‍ പ​കു​തി​യി​ല്‍ കൂ​ടു​ത​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...