പ്രശസ്ത നാടകസംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം (57) അന്തരിച്ചു.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നീലൂരിലെ വീട്ടുവളപ്പില്‍ നടക്കും.സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റർ ആർട്സില്‍ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും നേടി. ‘ഫ്രീഡം റോഡ്’ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു.പിരാന, കനല്‍പാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയവയും സംവിധാനം ചെയ്തു. 2000 മുതല്‍ 2004 വരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.ഭാര്യ: ഡോ. ജീവ (പോണ്ടിച്ചേരി സർവകലാശാലയില്‍ നാടക അധ്യാപിക). മക്കള്‍: ഡോ. ജിഷ (പോണ്ടിച്ചേരി), ശിവ, ദേവ (ഇരുവരും വിദ്യാർഥികള്‍).

