ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർത്ഥിയെ പരിചയപ്പെട്ടത്. അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്ത് അറിയുന്നത്. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അമ്മ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ്ലൈൻ പ്രവർത്തകർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീർഘകാലമായി പലരും കുട്ടിയെ പീഡിപ്പിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്.കേസിൽ 14 പ്രതികളിൽ ആറ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കാസർകോഡിലെ ഒരു എഇഒ, ആർപിഎഫ് റിട്ട ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രതികൾ എല്ലാവരും സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേർ കാസർകോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ഒരാൾ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടർന്നാണ് ഫോൺ പരിശോധിക്കുന്നത്. നിലവിൽ അഞ്ച് പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാർക്കാണ് അന്വേഷണത്തിന്റെ ചുമതല

