കാസർഗോഡ് 16കാരനെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർത്ഥിയെ പരിചയപ്പെട്ടത്. അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്ത് അറിയുന്നത്. വിദ്യാർത്ഥിയുടെ ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ അമ്മ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീർഘകാലമായി പലരും കുട്ടിയെ പീഡിപ്പിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്.കേസിൽ 14 പ്രതികളിൽ ആറ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. കാസർകോഡിലെ ഒരു എഇഒ, ആർപിഎഫ് റിട്ട ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികൾ. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രതികൾ എല്ലാവരും സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേർ കാസർകോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ഒരാൾ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടർന്നാണ് ഫോൺ പരിശോധിക്കുന്നത്. നിലവിൽ അഞ്ച് പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാർക്കാണ് അന്വേഷണത്തിന്റെ ചുമതല

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...