സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ‘കേരളം – കലയും തനത് സംസ്‌കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ സമയദൈർഘ്യം ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും. സംസ്ഥാനത്തെ അംഗീകൃത കോളേജുകളിലെ ബിരുദ ബിരുദാനന്തര (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള) വിദ്യാർഥികൾക്കും സ്‌കൂൾ തലത്തിൽ ഹയർസെക്കൻഡറി / തത്തുല്യ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 24. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ ഡി – shortfilmcomp.culture@gmail.com. ഫോൺ – 0471 2478193, 9447728351.

Leave a Reply

spot_img

Related articles

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്.കഴിഞ്ഞ കുറച്ചു...

വയനാട് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു

വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി,...

ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു

വനം വന്യജീവി വകുപ്പ് 2027 ഫെബ്രുവരിയിൽ നടത്തുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ...

കെഎസ്ആർടിസിയുടെ ലക്ഷദ്വീപ്, ഹൈദരാബാദ് പാക്കേജിന് 22ന് തുടക്കം

തിരുവനന്തപുരം: ഏറെ നാളായി യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം​ സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ...