ശ്രുതി ജോലിയില്‍ പ്രവേശിച്ചു

വയനാട് ദുരന്തത്തില്‍ കുടുംബമൊന്നാകെ ഇല്ലാതാവുകയും  പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിച്ചു.ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.രാവിലെ പത്തു മണിയോടെ കളക്ടറേറ്റില്‍ എത്തി റവന്യു വകുപ്പില്‍ ക്ലര്‍ക്കായി ശ്രുതി ചുമതലയേറ്റത് . കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും ഒരപകടത്തില്‍ നഷ്ടമായി.കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.വയനാട് കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെന്‍സണ്‍ മരിച്ചത്.

Leave a Reply

spot_img

Related articles

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...