തന്ത്രിക്കും ഭാര്യയ്ക്കും കണക്കിൽപ്പെടാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട വാദത്തിൽ തന്ത്രിക്കും ഭാര്യക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ട് കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും എസ്ഐടി കോടതിയിൽ വാദിച്ചു.ക്ഷേത്രങ്ങളുടെ അഡ്മിനിസ്‌ട്രേഷൻ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാനാകില്ലെന്ന പ്രതിഭാഗം വാദത്തെ വൈക്കം ക്ഷേത്രത്തിലെ കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ എതിർത്തത്. ഇരു കേസുകളിലും തന്ത്രി സമർപ്പിച്ച ജാമ്യഹർജിയേയും അന്വേഷണ സംഘം കോടതിയിൽ എതിർത്തു. എന്നാൽ പോറ്റിയുമായി തന്ത്രിക്ക് ഒരു ബന്ധവമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. അഡ്വ. ബി. രാമൻപിള്ള ഓൺലൈനായാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.

ക്ഷേത്രങ്ങളുടെ അഡ്മിനിസ്‌ട്രേഷൻ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാനാകില്ലെന്ന പ്രതിഭാഗം വാദത്തെ വൈക്കം ക്ഷേത്രത്തിലെ കോടതി ഉത്തരവ് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ എതിർത്തത്. ഇരു കേസുകളിലും തന്ത്രി സമർപ്പിച്ച ജാമ്യഹർജിയേയും അന്വേഷണ സംഘം കോടതിയിൽ എതിർത്തു. എന്നാൽ പോറ്റിയുമായി തന്ത്രിക്ക് ഒരു ബന്ധവമില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. അഡ്വ. ബി. രാമൻപിള്ള ഓൺലൈനായാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.കുടുംബാംഗങ്ങളുടെ സാമ്പത്തിക സ്രോതസിന്റെ വിവരങ്ങളും എസ്ഐടി കോടതിയിൽ അവതരിപ്പിച്ചു. തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത സ്വത്തുണ്ട്. ഇരുവർക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ട്. തന്ത്രിയുടെ ഭാര്യക്ക് 62 ലക്ഷം രൂപയും തന്ത്രിയുടെ പേരിൽ രണ്ട് കോടിയിലധികം നിക്ഷേപവുമുണ്ട്. കുന്നത്ത്കളത്തിൽ ജ്വല്ലറി ആൻഡ് ഫൈനാൻസസ് എന്ന സ്ഥാനത്തിലാണ് നിക്ഷേപമെന്നും എസ്ഐടി കോടതിയിൽ വാദിച്ചു.ഏഴ് ലക്ഷം രൂപ തന്ത്രി കഴിഞ്ഞവർഷം ദേവസ്വം ബോർഡിൽ നിന്ന് പണമായി വാങ്ങിച്ചു. അതിനാൽ തന്നെ പബ്ലിക് സർവെന്റായി തന്ത്രിയെ പരിഗണിക്കണം. സ്ത്രീകൾ കയറിയാൽ ശ്രീ കോവിൽ വാതിൽ അടക്കാം എന്ന് പറഞ്ഞ തന്ത്രി ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികളും കട്ടിളപ്പാളികളും കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചു എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

2004 മുതലാണ് തന്ത്രി കണ്ഠരര് രാജീവരും കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. ഇരുവരും തമ്മില്‍ നിരന്തര ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് എസ്‌ഐടി വിലയിരുത്തല്‍. ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത സ്വത്ത് തന്ത്രിയ്ക്കും കുടുംബത്തിനും ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഈ അധിക പണം സ്വര്‍ണക്കൊളളയുടെ ഭാഗമായി ലഭിച്ചതാണ് എന്നാണ് എസ്‌ഐടി വിലയിരുത്തല്‍. കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ഫെബ്രുവരി 18ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും.

Leave a Reply

spot_img

Related articles

മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ...

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം:12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

സ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പിന്റെ...

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...