ശിവരാത്രി ആശംസകള്‍ നേര്‍ന്നും വനിതകളെ ആദരിച്ചും തോമസ് ചാഴികാടന്റെ പര്യടനം

കോട്ടയം: ശിവരാത്രി ദിനത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ സജീവ സാന്നിധ്യമായി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. മണ്ഡലത്തിലെ വിവിധ ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഭക്തര്‍ക്കും പൂജാരിമാര്‍ക്കും ശിവരാത്രി ആശംസകള്‍ നേര്‍ന്നു. ഭക്തരും ക്ഷേത്ര അധികൃതരും ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്.

വനിതാദിനം കൂടി ആയിരുന്നതിനാല്‍ വനിതകള്‍ക്ക് പ്രത്യേക ആശംസകള്‍ നേരാനും സ്ഥാനാര്‍ത്ഥി മറന്നില്ല. ഏറ്റുമാനൂര്‍ നഗരസഭയിലെ പത്താം വാര്‍ഡില്‍ വനിതകളെ ആദരിക്കുന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥി പങ്കാളിയായി. വെട്ടിമുകളില്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അംഗന്‍വാടിയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. 15 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം. പിന്നീട് അടുത്തുള്ള വീടുകളില്‍ എത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.

വൈകുന്നേരം ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മഹിളാ സംഗമത്തിനും സ്ഥാനാര്‍ത്ഥിയെത്തി. യോഗത്തില്‍ വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

മഹിളാ ശാക്തീകരണത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം എംപി നടത്തിയ പ്രവര്‍ത്തനങ്ങളെ മഹിളകള്‍ ഓര്‍മ്മിപ്പിച്ചതും ശ്രദ്ധേയമായി. നാളെ ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് തിരുന്നക്കര മൈതാനത്താണ് കണ്‍വന്‍ഷന്‍.

Leave a Reply

spot_img

Related articles

അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി

കനത്ത മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു.പമ്പ, മണിമല, അച്ചൻകോവിലാറുകൾ കര കവിഞ്ഞതോടെ നിരവധി വീടുകൾ വെള്ളത്തിൽ...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പി.വി അൻവർ പിന്മാറി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി പി.വി അൻവർ. ഘടകകക്ഷിയാക്കുമെന്ന കാര്യത്തില്‍ യുഡി എഫ് നേതൃത്വം ഇതുവരെ ഒരു ഉറപ്പും അൻവറിന് നല്‍കിയിരുന്നില്ല. പ്രശ്നപരിഹാരം...

സ്കൂൾ തുറക്കുന്നത് ജൂൺ 2ന്; മഴ തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിന് എന്ന് തന്നെയാണ്  നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം...

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

എറണാകുളം കടമറ്റത്ത് ദേശീയപാതയില്‍ ഇന്ന് രാവിലെ സംഭവിച്ച വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്നെത്തിയ...