തേയില നുള്ളുന്നവരുടെ വേഷം അണിഞ്ഞ് കളക്ടര്‍ 

വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി വനിതാദിനാഘോഷം പെണ്‍പെരുമ സംഘടിപ്പിച്ചു.

മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഒരുമയുടെ തേയില നുള്ളിയാണ് പരിപാടിക്ക് തുടക്കമിട്ടത്.

തേയില നുള്ളുന്നവരുടെ പരമ്പരാഗത വേഷം അണിഞ്ഞ് ജില്ലാ കളക്ടര്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ കൂടെ തേയിലനുള്ളി.

കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിലെ 105 വിദ്യാര്‍ത്ഥികളും അധ്യാപകരും പെണ്‍പെരുമയുടെ ഭാഗമായി.

ക്ലാസ് മുറികളില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ക്ക് പുറമേ പ്രകൃതിയെ അറിഞ്ഞും പ്രകൃതിയോട് ഇണങ്ങിയും സമാന്തര വിദ്യാഭ്യാസത്തിന്റെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പെണ്‍പെരുമയുടെ ഭാഗമായത്.  

‘മേക്ക് യുവര്‍ ടീ’പദ്ധതിയുടെ ഭാഗമായി തേയില ചായപ്പൊടിയാകുന്ന പ്രവര്‍ത്തനങ്ങള്‍ തേയില ഫാക്ടറിയില്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ മനസിലാക്കി.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ അവരുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ട്രക്കിങ്ങും നടന്നു.

Leave a Reply

spot_img

Related articles

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇലക്ട്രിസിറ്റി ബോർഡ്‌...

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും, ക്ഷേത്രമതിൽക്കെട്ടിനകത്തെ ഭണ്ഡാരം തകർത്ത് പണവുമാണ് കവർന്നത്.നട തുറക്കാനായി ക്ഷേത്രം...

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച.ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്.വെള്ളിയാഴ്ച രാവിലെ...

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...