കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മനുഷ്യൻ്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായി. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി. ഇന്ന് രാവിലെ പള്ളിയിൽ ജോലിയ്ക്ക് എത്തിയവരാണ് സംഭവം കണ്ടത്. പള്ളിയിലെ കപ്പ്യാരും ജോലിക്കാരനും പൈപ്പ് ലൈനിൻ്റെ തകരാറ് പരിശോധിക്കുകയായിരുന്നു. പൈപ്പ് ലൈൻ പോവുന്ന വഴിയിലൂടെ പോയപ്പോഴാണ് പള്ളിയുടെ സെമിത്തേരിക്കടുത്തുള്ള കാട് മൂടിയ പ്രദേശത്ത് സ്യൂട്ട്കേസ് കണ്ടെത്തിയത്.അതിൽ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് റോഡാണ്.അവിടെ നിന്നും ആരെങ്കിലും എടുത്തെറിഞ്ഞതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

Leave a Reply

spot_img

Related articles

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ...

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.വീണയുടെ കാര്യത്തിൽ...

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...