ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് പുക: ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസ്സിൽ നിന്ന് ഗ്ലാസ് പൊളിച്ച് പുറത്തേക്ക് ചാടിയ ഒരു യാത്രക്കാരന് പരിക്കേറ്റു.ഇന്ന് രാവിലെ 8.30 യോടെയായിരുന്നു സംഭവം.ബസ്സിന്റെ ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് വാഹനത്തിൽ നിന്നും പുക ഉയർന്നത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് ബസ്സ് കുന്നംകുളത്ത്, പാറേമ്പാടത്ത് എത്തിയപ്പോൾ ആയിരുന്നു സംഭവം. തുടർന്ന് ജീവനക്കാർ ബസ്സ് നിർത്തി യാത്രക്കാരെയെല്ലാം അതിവേഗം പുറത്തിറക്കിയ ശേഷം കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യു, സീനിയർ ഓഫീസർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പുക ഉയരാൻ ഇടയാക്കിയ ബസ്സിന്റെ ഡീസൽ പൈപ്പിന്റെ തകരാറ് താൽക്കാലികമായി പരിഹരിച്ചു.കുന്നംകുളം പൊലീസും സ്ഥലത്തെത്തിയിരുന്നു.സംഭവത്തെത്തുടർന്ന് ഏറെനേരം മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...