മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം; മന്ത്രി പി. പ്രസാദ്

ആലപ്പുഴ: മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.

വിഷന്‍ ചേര്‍ത്തല 2024 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ് ആരോഗ്യ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണ്ണിന്റെ ആരോഗ്യം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മണ്ണിനുള്ള ഗുണം മാത്രമേ മനുഷ്യന്റെയുള്ളിലും ഗുണമായി വരുകയുള്ളുവെന്നും ഇതു മനുഷ്യന്‍ തിരിച്ചറിയണം.

മണ്ണിന്റെ ആരോഗ്യത്തിനുള്ള വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മണ്ണിനെ ജീവസുറ്റതാക്കി മാറ്റുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് പഞ്ചായത്തുകളിലെയും ചേര്‍ത്തല നഗരസഭയിലെയും എല്ലാ കര്‍ഷകരുടെയും മണ്ണ് സാംപിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധിച്ചാണ് മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ നല്‍കിയത്.

തങ്കി സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്് എന്‍.എസ്. ശിവപ്രസാദ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റാണി ജോര്‍ജ്, എസ്. ഷിജി, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, വാര്‍ഡ് അംഗം മേരിക്കുന്ന് ജോസഫ്, മണ്ണ് പര്യവേഷണം അഡീഷണല്‍ ഡയറക്ടര്‍ പി.ഡി. രേണു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ഈപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

spot_img

Related articles

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...

മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു; കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍...

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി സി ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും...